പാലക്കാട്:ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഹുണ്ടിക പൊളിച്ച് പണം മോഷ്‌ടിച്ച മലമ്പുഴ സ്വദേശി അറസ്റ്റിൽ. പൂക്കുണ്ട് കോളനിയിലെ വിഷ്ണു (30) ആണ് അറസ്റ്റിലായത്. രാവിലെ മോഷണ ശേഷം ബൈക്കിൽ വരുമ്പോഴാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനയ്‌ക്കിടെ മോഷ്‌ടാവ് പിടിയില്‍ - പാലക്കാട് വാഹന പരിശോധനയ്‌ക്കിടെ കള്ളന്‍ പിടിയില്‍
മോഷ്‌ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ വിഷ്‌ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
![വാഹന പരിശോധനയ്‌ക്കിടെ മോഷ്‌ടാവ് പിടിയില്‍ thief caught while vehicle checking by thief thief who broke into temple arrested in Palakkad പാലക്കാട് വാഹന പരിശോധനയ്‌ക്കിടെ കള്ളന്‍ പിടിയില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15962667-thumbnail-3x2-bs.jpg)
വാഹന പരിശോധനയ്‌ക്കിടെ മോഷ്‌ടാവ് പിടിയില്‍
കോയമ്പത്തൂരിലെ ഒരു വക്കീലിന്‍റെ മോഷ്ടിച്ച ബൈക്കുമായാണ് മോഷണത്തിനെത്തിയത്. ഇൻസ്പെക്ടർ സിജോ വർഗീസ്, എഎസ്ഐ കെ രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ഹേമാംബിക നഗർ പൊലീസിന് കൈമാറി.