പാലക്കാട്:പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 36 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്ത് വീട്ടിൽ ശശിയെയാണ് (25) ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്‌ജി പി പി സെയ്‌തലവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
പോക്സോ കേസ് പ്രതിക്ക് 36 വർഷം കഠിനതടവ് - പോക്സോ കേസ് പ്രതിക്ക് കഠിനതടവ് ശിക്ഷ
2017ലാണ് കേസിന് ആസ്‌പദമായ സംഭവം. മാർച്ച് 30 വരെ പലപ്പോഴായി ശശി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
![പോക്സോ കേസ് പ്രതിക്ക് 36 വർഷം കഠിനതടവ് Pocso case convict sentenced to 36 years in prison Pocso case palakkad palakakd Pocso case court verdict പോക്സോ കേസ് പ്രതിക്ക് കഠിനതടവ് ശിക്ഷ പാലക്കാട് പോക്സോ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14151116-1072-14151116-1641827588676.jpg)
പോക്സോ കേസ് പ്രതിക്ക് 36 വർഷം കഠിനതടവ്
2017ലാണ് കേസിന് ആസ്‌പദമായ സംഭവം. മാർച്ച് 30 വരെ പലപ്പോഴായി ശശി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്നത്തെ സിഐ ഹിദായത്തുള്ള മാമ്പ്ര അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യൻ ഹാജരായി.
Also Read: കർശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി