പാലക്കാട്:ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയെതുടര്‍ന്ന് സസ്പെൻഷനിലായിരുന്ന പികെ ശശിയെ ഉചിതമായ പാർട്ടി ഘടകത്തിൽ ഉൾപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ പികെ ശശി എംഎല്‍എയെ തിരിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട ഘടകത്തിന്‍റെ അഭിപ്രായം ചോദിക്കുന്നത് സ്വാഭാവികമാണെന്നും കോടിയേരി പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നേരിട്ട ശശിയുടെ സസ്പെൻഷൻ കാലാവധി നാല് മാസം മുമ്പ് അവസാനിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയോഗം ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പികെ ശശിയെ ഉചിതമായ പാർട്ടി ഘടകത്തിൽ ഉൾപ്പെടുത്തും: കോടിയേരി - PK Sasi
ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയെത്തുടർന്ന് സസ്പെൻഷനിലായിരുന്ന പികെ ശശിയുടെ സസ്പെൻഷൻ കാലാവധി നാല് മാസം മുമ്പ് അവസാനിച്ചിരുന്നു.
പി കെ ശശിയെ ഉചിതമായ പാർട്ടി ഘടകത്തിൽ ഉൾപ്പെടുത്തും; കോടിയേരി
പാലാ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. സ്ഥാനാർഥിയെ നാളെ നടക്കുന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. നവോത്ഥാന മുന്നേറ്റം വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ടുള്ള നവോത്ഥാന പ്രവർത്തനത്തിനാണ് ഇടതുപക്ഷം ശ്രമിക്കുകയെന്നും കോടിയേരി പാലക്കാട് പറഞ്ഞു.
Last Updated : Aug 27, 2019, 5:00 PM IST