തിരുവവനന്തപുരം: പാലക്കാട് ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അയച്ച കത്തിനാണ് കേരള മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശിരുവാണി ഡാമില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ ജലം സംഭരിക്കണമെന്നായിരുന്നു തമിഴ്‌നാടിന്‍റെ ആവശ്യം.
അണക്കെട്ടില്‍ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ രൂപരേഖ പ്രകാരം പരമാവധി ഡിസ്ചാർജ് ലെവൽ 103 എംഎൽഡി ആണ്. വേഗത്തില്‍ തന്നെ വിഷയത്തില്‍ ചര്‍ച്ചയിലൂടെ സമവായത്തിലെത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി.