പാലക്കാട്: പട്ടാമ്പി നഗരസഭ പരിധിയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടും. കൊവിഡ് വ്യാപന സാധ്യതയും ഉണ്ടായിട്ടും പൊതുജനങ്ങളിൽ ജാഗ്രത കുറവ് ശ്രദ്ധയിൽപെട്ടത്തിനെ തുടർന്ന് അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം. ജില്ലാ കലക്‌ടർ ഡി ബാലമുരളിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ കർഫ്യൂ നിലനിൽക്കും. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങാൻ പാടില്ല. ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുഗതാഗതവും വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വഴി വാണിഭം എന്നിവയുടെ പ്രവർത്തനവും പൂർണ്ണമായി നിരോധിച്ചു. അതേസമയം ദീർഘദൂര ബസുകൾക്ക് മുനിസിപ്പൽ പരിധിയിലൂടെ കടന്ന് പോകാം. വിവാഹങ്ങൾക്ക് 25 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 10 പേർക്കും മാത്രം അനുമതി. ആരാധനാലയങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ചു.