പാലക്കാട്: ഇരുചക്ര വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ ഓഫീസ്. നിയമം തെറ്റിച്ച് ബൈക്കുകളിലും ഓട്ടോറിക്ഷകളും സാമഗ്രികൾ ഘടിപ്പിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളാകും നേരിടേണ്ടി വരിക. അധികം ലൈറ്റുകൾ ഘടിപ്പിക്കുന്നതിലും ഓട്ടോറിക്ഷകളിലെ സൗണ്ട് സിസ്റ്റം സ്ഥാപിക്കുന്നതിലും പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
വാഹനങ്ങളിലെ രൂപമാറ്റം; നടപടി ശക്തമാക്കി പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ - റോക് സുരക്ഷയിൽ പാലക്കാട്
അധികം ലൈറ്റുകൾ ഘടിപ്പിക്കുന്നതിലും ഓട്ടോറിക്ഷകളിലെ സൗണ്ട് സിസ്റ്റം സ്ഥാപിക്കുന്നതിലും പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
വാഹനങ്ങളിലെ രൂപമാറ്റവും അധിക ലൈറ്റും; നടപടി ശക്തമാക്കി പട്ടാമ്പി ജോയിന്‍റ് ആർടിഒ
ബൈക്കുകളിൽ ഘടിപ്പിക്കുന്ന എൽഇടി, ഹാലോചൻ ലൈറ്റുകൾ മുതിർന്ന പൗരന്മാർക്കും രാത്രികാലങ്ങളിൽ ഡ്രൈവിങ്ങിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ 5000 രൂപ പിഴയും ഈടാക്കും. പുതിയ നടപടി റോഡപകടങ്ങൾ കുറയ്ക്കുമെന്നാണ് പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്‍റെ പ്രതീക്ഷ.