പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. വാടാനാംകുറിശ്ശിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്നാണ് 10 ലിറ്റർ ചാരായം എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഓങ്ങല്ലൂർ വളയത്ത്പടി വീട്ടിൽ രാജൻ, പുത്തൻപുരയിൽ വീട്ടിൽ രൂപേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചാരായം കടത്തിയ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.
പട്ടാമ്പിയില്‍ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായ ചാരായവും വാഷും പിടികൂടിയത്.
Also Read:പുനലൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി
ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ നടത്തിയ റെയ്ഡിൽ കളത്തിൽപടിയിലെ തോട്ടിൽ നിന്നാണ് 580 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തത്. എന്നാൽ ഉടമ ആരാണെന്ന് കണ്ടെത്താനായില്ല. ലോക്ക്ഡൗൺ കാരണം ബാറും വിദേശ മദ്യ ശാലകളും അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ഹരീഷ്.പിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡുകളിൽ പ്രിവന്‍റീവ് ഓഫീസർ വസന്തകുമാർ. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ആരിഫ്, രാജേഷ്, അജീഷ്. ജെ, സുജിത്, റായി, വിവേക് എന്നിവർ പങ്കെടുത്തു.