കേരളം

kerala

ETV Bharat / state

പട്ടാമ്പിയിൽ സമൂഹ വ്യാപനമെന്ന് ആശങ്ക; ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് രോഗബാധ - സമൂഹ വ്യാപനം

കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിക്ക് രോഗം ബാധിച്ച ഉറവിടം അറിയാത്തത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മൽസ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തിയത്.

ATTAMBI COVID COMMUNITY SPREAD  COMMUNITY SPREAD  PATTAMBI COVID  PATTAMBI  COVID  പട്ടാമ്പി  സമൂഹ വ്യാപനം  ആന്‍റിജൻ പരിശോധന
പട്ടാമ്പിയിൽ സമൂഹ വ്യാപനമെന്ന് ആശങ്ക; ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് രോഗബാധ

By

Published : Jul 19, 2020, 10:44 PM IST

പാലക്കാട്:കൊവിഡ് വ്യാപന സാധ്യതയെ തുടർന്ന് പട്ടാമ്പിയിൽ നടത്തിയ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പട്ടാമ്പിയിൽ സ്ഥിതി അതീവ ഗുരുതരം. കഴിഞ്ഞ ദിവസം മൽസ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തിയത്.

മാർക്കറ്റിൽ സ്ഥിരം ഇടപഴകുന്ന 525 പേരിൽ നിന്നും ശേഖരിച്ച സ്രവം പരിശോധിച്ചതിൽ നിന്നാണ് 67 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിക്ക് രോഗം ബാധിച്ച ഉറവിടം അറിയാത്തത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. രണ്ടാം ദിവസം 330 ഓളം ആളുകളിൽ നിന്ന് ആന്‍റിജൻ പരിശോധന നടന്നെങ്കിലും എത്രപേർക്ക് രോഗം സ്ഥിരീകരിച്ചു എന്നുള്ള ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല.

തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നും ദിവസവും ആയിരത്തോളം പേർ മാർക്കറ്റിൽ എത്താറുണ്ട്. മാർക്കറ്റിനുള്ളിലെയും പുറത്തെയും കച്ചവടക്കാർ, മൽസ്യവും മാംസവും വാങ്ങാൻ എത്തുന്ന ജനങ്ങൾ, കച്ചവടത്തിനായി മീൻ കൊണ്ടുപോകുന്നവർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. അടുത്ത ദിവസങ്ങളിൽ മാർക്കറ്റിൽ എത്തിയവർ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details