പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍റെ ഓഫീസ് വളപ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. തരിശായി കിടന്ന സ്ഥലം എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് കൃഷിയോഗ്യമാക്കിയത്. വെണ്ട, വഴുതിന, മുളക്, തക്കാളി, പയർ എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മുഹമ്മദ് മുഹ്‌സിൻ എംഎൽഎ വിത്ത് നട്ട് കൃഷിക്ക് തുടക്കം കുറിച്ചു.
സുഭിക്ഷ കേരളം പദ്ധതി; ഓഫീസ് വളപ്പില്‍ പച്ചക്കറി കൃഷിയുമായി മുഹമ്മദ് മുഹ്‌സിൻ എംഎല്‍എ - patambi mla news
തരിശായി കിടന്ന സ്ഥലം എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് കൃഷിയോഗ്യമാക്കിയത്
സുഭിക്ഷ കേരളം പദ്ധതി; ഓഫീസ് വളപ്പില്‍ പച്ചക്കറി കൃഷിയുമായി മുഹമ്മദ് മുഹ്‌സിൻ എംഎല്‍എ
ഇടതുപക്ഷ യുവജന സംഘടയായ എഐവൈഎഫ് പ്രവർത്തകരാണ് കൃഷിയുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സർക്കാർ ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങൾക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം.