കേരളം

kerala

ETV Bharat / state

ബസിന് മുകളിൽ യാത്രക്കാരെ കയറ്റിയ സംഭവം ; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് - നെന്മാറയില്‍ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി

യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടുബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് പരിഗണനയില്‍

Nemmara vela  passengers traved on rooftops of bus in Nemmara  നെന്മാറയില്‍ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി  നെന്മാറ വേല
നെന്മാറയില്‍ ബസിന് മുകളിൽ യാത്രക്കാരെ കയറ്റിയ സംഭവം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

By

Published : Apr 6, 2022, 10:56 PM IST

പാലക്കാട് : നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്‌ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ബസിനുമുകളില്‍ യാത്രക്കാരെ കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.

യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടുബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് പരിഗണനയിലാണ്. ഡ്രൈവര്‍മാര്‍ പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. അപകടകരമായ ബസ് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഞായറാഴ്ച നടന്ന നെന്മാറ വേലയുടെ പ്രധാനഭാഗമായ വെടിക്കെട്ട് കണ്ടതിനുശേഷം മടങ്ങുന്നതിനിടെയാണ് യാത്രക്കാര്‍ ബസിന് മുകളിലും കയറി യാത്ര ചെയ്‌തത്.

ABOUT THE AUTHOR

...view details