പാലക്കാട്: ഭാരതപുഴ സംരക്ഷിക്കുക കൊവിഡ് 19 നെ അതിജീവിക്കുക എന്ന സന്ദേശമുയർത്തി ഒരു കൂട്ടം യുവാക്കൾ. ഭാരതപ്പുഴയുടെ തീരത്തുനിന്ന് പാരാഗ്ലൈഡിങ് നടത്തിയാണ് ഇവർ സന്ദേശം നൽകുന്നത്. പവർ പാരാഗ്ലൈഡിങിലൂടെ 64 കിലോമീറ്ററാണ് ഇവർ ഭാരതപ്പുഴയുടെ മുകളിലൂടെ യാത്ര ചെയ്തത്. ഒറ്റപ്പാലത്ത് നിന്നും ആരംഭിച്ച പറക്കൽ മലപ്പുറം പൊന്നാനി കടപ്പുറത്ത് ലാൻഡ് ചെയ്തു.
ഭാരതപ്പുഴയെ സംരക്ഷിക്കുക, കൊവിഡിനെ അതിജീവിക്കുക - പാരാഗ്ലൈഡിങ്
പവർ പാരാഗ്ലൈഡിങിലൂടെ 64 കിലോമീറ്ററാണ് ഇവർ ഭാരതപ്പുഴയുടെ മുകളിലൂടെ യാത്ര ചെയ്തത്. ഒറ്റപ്പാലത്ത് നിന്നും ആരംഭിച്ച പറക്കൽ മലപ്പുറം പൊന്നാനി കടപ്പുറത്ത് ലാൻഡ് ചെയ്തു.
ഭാരതപ്പുഴയെ സംരക്ഷിക്കുക, കൊവിഡിനെ പറന്ന് അതിജീവിക്കുക എന്നീ സന്ദേശമുയർത്തി യുവാക്കൾ
മണല്‍ക്കടത്തും, ചൂഷണങ്ങള്‍ക്കും ഇരയായി കൊണ്ടിരിക്കുന്ന നിളയുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിനൊടൊപ്പം കേരളത്തില്‍ പടര്‍ന്ന കൊവിഡ് 19 നെ പറന്ന് അതിജീവിക്കണം എന്നി സന്ദേശമുയര്‍ത്തിയാണ് യുവാക്കൾ മോട്ടര്‍ ഘടിപ്പിച്ച പാരാഗ്ലൈഡിൽ പറന്നുയർന്നത്. അഡ്വെഞ്ചര്‍ ഇന്‍ പാലക്കാട്, അഡ്വെഞ്ചര്‍ ഇന്‍ കാലിക്കറ്റ്, തൃശൂര്‍ ഫ്‌ലൈയിങ്ങ് ക്ലബ് എന്നീ ക്ലബുകളിലെ അംഗങ്ങൾ തെക്കന്‍ പരുന്ത് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പാരാഗ്ലൈഡര്‍ യാത്ര സംഘടിപിച്ചത്.
Last Updated : Mar 15, 2020, 10:12 PM IST