പാലക്കാട്:ഇന്ന് മുതല്‍ (24.03.2022) പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്കും ടോള്‍ നല്‍കണം. ഇന്നലെ വരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യമായി കടന്നുപോകാമായിരുന്നു. ഇന്നലെ കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ ഈ ഇളവും പിൻവലിച്ചു.
ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ടോള്‍പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് സ്വകാര്യ കമ്പനിയാണ്. പ്രദേശവാസികള്‍ക്കും ടോള്‍ ഈടാക്കണമെന്നതാണ് എൻ.എച്ച്.എയുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്കും ഇളവ് നല്‍കില്ല.
വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നേരത്തെ ഈ ആനുകൂല്യമുണ്ടായിരുന്നത്. നിലവിൽ ടോൾ പ്ലാസക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപ നിരക്കിൽ മാസ പാസ് എടുത്ത് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഇത് ഒരു വർഷത്തേക്കോ, ആറ് മാസത്തേക്കോ നീട്ടണമെന്ന ആവശ്യമുയർന്നെങ്കിലും അംഗീകരിച്ചില്ല.