തൃത്താല ആലൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ കവർച്ച - പാലക്കാട് ക്ഷേത്രക്കവർച്ച
ക്ഷേത്ര ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് 5000 രൂപയും, ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ച നാല് ഹുണ്ടികയും, ഭണ്ഡാരവും മോഷ്‌ടിക്കപ്പെട്ടതായി ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു
![തൃത്താല ആലൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ കവർച്ച pallakadu temple theft case kerala crime news kerala temple theft തൃത്താല ആലൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ കവർച്ച പാലക്കാട് ക്ഷേത്രക്കവർച്ച തൃത്താല ആലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മോഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8987552-thumbnail-3x2-eee.jpg)
പാലക്കാട്: തൃത്താല ആലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഓഫീസും, ഭണ്ഡാരവും കുത്തിതുറന്നാണ് മോഷണം നടന്നത്. പിടിക്കപ്പെടാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആറും കവർന്നാണ് മോഷ്‌ടാവ് കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ഊർജിതമാക്കി. ക്ഷേത്ര ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് 5000 രൂപയും, ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ച നാല് ഹുണ്ടികയും, ഭണ്ഡാരവും മോഷ്‌ടിക്കപ്പെട്ടതായി ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു. ഓഫീസിലെ ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. രണ്ട് കമ്പ്യൂട്ടറുകളും നശിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പാലക്കാട് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.