കേരളം

kerala

ETV Bharat / state

താലിക്ക് മൂന്ന് മാസമേ ആയുസുണ്ടാകൂവെന്ന് ഭീഷണി; ഗുരുതര ആരോപണവുമായി കുടുംബം - പാലക്കാട് ദുരഭിമാനക്കൊല

ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയിൽ വലിച്ചെറിഞ്ഞ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്

Palghat murder Family with serious allegations  ഗുരുതര ആരോപണവുമായി കുടുംബം  പാലക്കാട് ദുരഭിമാനക്കൊല  ദുരഭിമാനക്കൊല
ഗുരുതര ആരോപണവുമായി കുടുംബം

By

Published : Dec 26, 2020, 10:08 AM IST

പാലക്കാട്: ​തേങ്കുറിശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്‍റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഫോൺ വാങ്ങി കൊണ്ടു പോയതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

വൈകുന്നേരം ആറരയോടെ കടയിലേക്ക് പോയതാണ് അനീഷും സഹോദരൻ അരുണും. കടയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുന്ന വഴി തേങ്കുറിശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപത്തുവെച്ചാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയിൽ വലിച്ചെറിഞ്ഞ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്.

സ്‌കൂള്‍ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുമ്പാണ് വിവാഹം കഴിച്ചത് ചെയ്തത്. തുടക്കം മുതൽ ഇവരുടെ ബന്ധത്തിൽ ഹരിതയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വധഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഒളിച്ച് കഴിയുകയായിരുന്ന അനീഷ് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കുഴൽമന്ദം പൊലീസിനെ സമീപിച്ചിരുന്നു. പതിവ് കുടുംബ വഴക്ക് എന്ന നിലയിൽ കൈകാര്യം ചെയ്തതിനാല്‍ ഈ പരാതിക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി. മൂന്നു മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details