പാലക്കാട്: എലപ്പുള്ളിയിൽ വയോധികയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിപ്പെടുപ്പ് നടത്തി. മദ്യപിച്ചെത്തിയ പ്രതി കൊല്ലപ്പെട്ട ജാനുവിന്‍റെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയും തുടർന്ന് മാല തട്ടിപ്പറിയ്ക്കുന്നതിനിടെ ഇത് എതിർത്ത ജാനുവിനെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ഇന്നലെ രാത്രിയോടെ പ്രതി പിടിയിലായിരുന്നു.
വയോധികയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു - വയോധിക കൊലപ്പെട്ട സംഭവം
കൊല്ലപ്പെട്ട ജാനുവിന്‍റെ അയൽവാസിയായ ബാബുവിനെ ബന്ധുവീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജാനുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പാലക്കാട് മേനോൻ പാറയിലുള്ള ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
കൊല്ലപ്പെട്ട ജാനുവിന്‍റെ അയൽവാസിയായ ബാബുവിനെ ഇയാളുടെ ബന്ധുവീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജാനുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പാലക്കാട് മേനോൻ പാറയിലുള്ള ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു. ജാനു കൊല്ലപ്പെട്ട വിവരമറിഞ്ഞ് സമീപവാസികളെല്ലാം സംഭവ സ്ഥലത്ത് എത്തിയിരുന്നെങ്കിലും ബാബു എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പിടികൂടുന്നത്.
Last Updated : Mar 5, 2020, 4:39 PM IST