പാലക്കാട് ജില്ലയിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - palakkadu COVID
ജില്ലയിൽ ഇന്ന് പത്ത് പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 135 ആയി.
പാലക്കാട്:പാലക്കാട് ജില്ലയിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് പത്ത് പേർ രോഗമുക്തി നേടി. ഡൽഹിയിൽ നിന്നും വന്ന കോട്ടായി സ്വദേശി, ഷോർണൂർ സ്വദേശി, യു എ ഇയിൽ നിന്നും വന്ന കരിമ്പുഴ,ചെറുകോട്, പരുതൂർ, തേങ്കുറിശ്ശി, കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശികൾ, രാജസ്ഥാനിൽ നിന്നും വന്ന കാരാകുർശി സ്വദേശി, സൗദിയിൽ നിന്ന് വന്ന ഷൊർണൂർ സ്വദേശി , കർണാടകയിൽ നിന്ന് വന്ന പെരുമാട്ടി, വണ്ടാഴി സ്വദേശികൾ, തമിഴ്നാട്ടിൽ നിന്നും വന്ന മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി, ഷൊർണൂർ കവളപ്പാറ സ്വദേശി, മണ്ണൂർ പത്തിരിപ്പാല സ്വദേശി, പല്ലശന തൊട്ടുകുളമ്പ് സ്വദേശികളായ രണ്ടുപേർ, ബഹറിനിൽ നിന്നും എത്തിയ കൊടുവായൂർ എത്തനൂർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ തെങ്കര, വെള്ളിനേഴി, കടമ്പഴിപ്പുറം സ്വദേശികൾ, മഹാരാഷ്ട്രയിൽ നിർത്തിയ ചിറ്റൂർ,വടക്കഞ്ചേരി സ്വദേശികൾ കുവൈത്തിൽ നിന്നെത്തിയ വെള്ളിനേഴി സ്വദേശി എന്നിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 135 ആയി.