കേരളം

kerala

ETV Bharat / state

Palakkad Youths Body Burial മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട സംഭവം; കുറ്റസമ്മതം നടത്തി സ്ഥല ഉടമ, യുവാക്കളുടെ മരണം പന്നിക്ക് വച്ച കെണിയിൽ കുടുങ്ങി

Youths Body Burial Incident Palakkad : മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

By ETV Bharat Kerala Team

Published : Sep 27, 2023, 12:15 PM IST

palakkad  Palakkad Youths Body Burial Incident  Land Owner Admitted The Crime  Land Owner Admitted The Crime in palakkad  Youths Body Burial Incident  crime news  Palakkad Youths Body Burial Incident updates  മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട സംഭവം  മൃതദേഹങ്ങൾ കുഴിച്ചിട്ടു കുറ്റസമ്മതം നടത്തി സ്ഥലഉടമ  യുവാക്കളുടെ മരണം പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി  പന്നിക്കു വച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റു  പാടത്ത് വൈദ്യുതിക്കെണി
Palakkad Youths Body Burial

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തി സ്ഥല ഉടമ (Palakkad Youths Body Burial). പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി കസ്‌റ്റഡിയിലുള്ള സ്ഥല ഉടമ പൊലീസിന് മൊഴി നൽകി. പന്നിക്കു വച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റാണ് യുവാക്കൾ മരിച്ചത്.

മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നാണ് സ്ഥല ഉടമ അനന്തൻ്റെ മൊഴി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരച്ചിൽ നടത്തിവരവെയാണ് യുവാക്കൾ തിങ്കളാഴ്‌ച പുലർച്ചെ പാടത്തേക്ക് ഓടിയത്. നാലുപേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. ഇതിൽ രണ്ടുപേരെ കാണാതായി. സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറി കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹങ്ങൾ ഇന്ന് പുറത്തെടുത്ത് ഇൻക്വസ്‌റ്റ്‌ നടപടികൾ ആരംഭിക്കും.

ALSO READ:Security guard murder Pandalam സുരക്ഷ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ഓട്ടോറിക്ഷ ഡ്രൈവർ അറസ്‌റ്റിൽ:പത്തനംതിട്ടയിൽ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനെ (Security guard) പന്തളം നഗരത്തിലെ പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് (Murder) തെളിഞ്ഞു (Security guard murder auto driver arrested). പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറായ പന്തളം കടയ്‌ക്കാട് അടിമവീട്ടിൽ ദിൻഷാദിനെ (42) അറസ്‌റ്റ് ചെയ്‌തു.

ഓഗസ്‌റ്റ്‌ 20 ന് രാവിലെ 7.30 നാണ് പന്തളം (Pandalam) കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് ചിറ്റൂർ മേലേതിൽ വീട്ടിൽ അജി കെവി യെ പന്തളം നഗരത്തിലെ കുറുന്തോട്ടയം പാലത്തിലെ നടപ്പാതയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തലേന്ന് രാത്രി 10.30 ന് ശേഷമാണ് സംഭവം നടന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ വീട്ടുകാർക്ക് പോലും സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

അന്വേഷണത്തിൽ വഴിത്തിരിവ്:ഇൻക്വസ്‌റ്റിനിടെ പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ടിഡി പ്രജീഷിന് തോന്നിയ സംശയങ്ങൾ ഡോക്‌ടറോട് പങ്കുവച്ചിരുന്നു. തുടർന്ന് പോസ്‌റ്റ്‌മോർട്ടം പരിശോധനയ്‌ക്കിടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി ഡോക്‌ടർ സംശയിക്കുകയും ചെയ്‌തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഡോക്‌ടറുടെ അഭിപ്രായത്തെ തുടർന്ന് അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ പന്തളം പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

മൂന്ന് ദിവസത്തിനിടെ സംഭവ സ്ഥലത്തെയും പരിസരത്തുമുള്ള നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധിയാളുകളെ കണ്ട് അന്വേഷണം നടത്തുകയും ചെയ്‌തതിനെത്തുടർന്നാണ് പ്രതിയിലേക്ക് പൊലീസ് അതിവേഗം എത്തിച്ചേർന്നത്.

ALSO READ:Pullad Pradeep Murder Case:' കൊലയ്ക്ക് കാരണം ഭാര്യയുമായി സൗഹൃദം, കത്തി നേരത്തെ ഒളിപ്പിച്ചുവെച്ചു', തെളിവെടുപ്പില്‍ എല്ലാം പറഞ്ഞ് പുല്ലാട് പ്രദീപ്‌ കൊലക്കേസ് പ്രതി വിനോദ്

ABOUT THE AUTHOR

...view details