കേരളം

kerala

ETV Bharat / state

യൂത്ത് കോൺഗ്രസ് പാലക്കാട് കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം - വി.ടി ബൽറാം

വി.ടി ബൽറാം എംഎൽഎ അടക്കമുള്ളവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.

പാലക്കാട്  മന്ത്രി കെടി ജലീൽ  പാലക്കാട് കലക്‌ടറേറ്റ്  പാലക്കാട് കലക്‌ടറേറ്റ് മാർച്ച്  മാർച്ചിൽ സംഘർഷം  സംഘർഷം  മാർച്ച്  PALAKKAD  YOUTH CONGRESS  MARCH  YOUTH CONGRESS MARCH  വി.ടി ബൽറാം  വി.ടി ബൽറാം എംഎൽഎ
കെടി ജലീലിന്‍റെ രാജി; യൂത്ത് കോൺഗ്രസ് പാലക്കാട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

By

Published : Sep 17, 2020, 1:51 PM IST

Updated : Sep 17, 2020, 2:25 PM IST

പാലക്കാട്:മന്ത്രി കെടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കാത്തതോടെ പൊലീസ് ലാത്തി വീശി. വി.ടി ബൽറാം എംഎൽഎ അടക്കം നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് പാലക്കാട് കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം

യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസിന് നേരെ അക്രമം നടത്തി. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.

Last Updated : Sep 17, 2020, 2:25 PM IST

ABOUT THE AUTHOR

...view details