പാലക്കാട്:അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് യാക്കര ഐടിഐ ഫാമിലി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവിനെയാണ് (27) കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. 2018 ഒക്ടോബറിലാണ് സംഭവം നടന്നത്. അഞ്ചു വയസുകാരിയെ പ്രതി വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്.