പാലക്കാട്:സ്‌ത്രീയെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പരുത്തിപ്ര കാട്ടാളംപാടത്ത് വിജയത്തെ (35) ആക്രമിച്ച കേസിൽ വാടാനംകുർശി കാവതിയാട്ടിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (42) അഡീഷണൽ സെഷൻസ് ജഡ്‌ജ്-5 കോടതി ജഡ്‌ജി സി.എം സീമ ശിക്ഷിച്ചത്.
പിഴ തുക വിജയത്തിന് നൽകാനും കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായാണ് 10 വർഷം തടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അഞ്ച് വർഷം അനുഭവിച്ചാൽ മതി.