വാളയാറില്‍ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; വിഷമദ്യദുരന്തമെന്ന് നാട്ടുകാര്‍ - വിഷമദ്യദുരന്തമെന്ന് സംശയം
പയറ്റുകാട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്
പാലക്കാട്: വാളയാറിൽ മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിഷമദ്യം കഴിച്ചാണ് ഇവര്‍ മരിച്ചതെന്ന് നാട്ടുകാര്‍ സംശയം ഉന്നയിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ ഇന്നലെയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്ന് വീണ്ടും മരണം സംഭവിച്ചതോടെയാണ് സംഭവത്തില്‍ സംശയം ഉണ്ടായത്. ഇന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.