പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്‌ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. തൃശൂർ കൊടകര സ്വദേശി ഷബീക്ക് വാവയാണ് (38) കസബ പൊലീസിന്‍റെ പിടിയിലായത്. ഷബീക്കിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 ഓളം കേസുകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ കാർ തടഞ്ഞു നിർത്തിയ ഷബീക്ക് വാവയും സംഘവും വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം കവരുകയായിരുന്നു. 3,55,00,000 രൂപയാണ് സംഘം തട്ടിയെടുത്തത്.