പാലക്കാട്: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന ചൂട് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ട് പരിസരത്ത് ഉയർന്ന ചൂട് 38.2 ഡിഗ്രി സെൽഷ്യസാണ്.

പാലക്കാട് താപനില 41 ഡിഗ്രി സെൽഷ്യസ്
സൂര്യതാപത്തിന് കാരണമായേക്കാവുന്ന ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു മാധ്യമപ്രവർത്തകന് സൂര്യതാപമേറ്റിരുന്നു. ലോക്ക് ഡൗണിന്‍റെ ഭാഗമായി ജനങ്ങൾ വീടിനുള്ളിലായതിനാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുന്നില്ലെന്നും എന്നാൽ ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.