പാലക്കാട്:വേലാഘോഷത്തിനിടെ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ. റെയിൽവേ കോളനി അത്താണിപറമ്പ് ചന്ദനക്കാവ് വേലക്കിടെ കല്ലേക്കുളങ്ങര പണ്ടാരകുളം ശരത്തിനാണ് വ്യാഴാഴ്ച കുത്തേറ്റത്.
സംഭവത്തിൽ കൽപ്പാത്തി ശംഖുവാരമേട് സ്വദേശി അൽമിഷാൽ (20), പുതുപ്പരിയാരം കനാൽവരമ്പ് പൂച്ചിറ സ്വദേശി സനൽ (21), ഒലവക്കോട് അത്താണിപറമ്പ് അശ്വതിനഗറിൽ മുഹമ്മദ് ആഷിഫ് (23), ധോണി ഉമ്മിനി സ്വദേശി അബുതാഹിർ (28), ഒലവക്കോട് കാവിൽപ്പാട് സ്വദേശി സുൽഫിക്കർ അലി (20), കൊപ്പം പറക്കുന്നം സ്വദേശി അബാസ് (21) എന്നിവർ അറസ്റ്റിലായി.