34 ലിറ്റർ സ്‌പിരിറ്റുമായി മൂന്ന് പേർ പിടിയില്‍ - alathur
വാഹനങ്ങളിൽ ഒന്ന് കുഴൽമന്ദം റേഞ്ച് പരിധിയിലുള്ള ഷാപ്പുകളിൽ കള്ള് വിതരണം ചെയ്യാൻ പെർമിറ്റ് ഉള്ളതാണ്.
![34 ലിറ്റർ സ്‌പിരിറ്റുമായി മൂന്ന് പേർ പിടിയില്‍ Palakkad seized 34 liters of spirit kerala excise എക്‌സൈസ് സ്‌പിരിറ്റ് കടത്ത് പാലക്കാട് ആലത്തൂർ ചേരാമംഗലം alathur cheramangalam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8969328-814-8969328-1601292133617.jpg)
പാലക്കാട് : ആലത്തൂർ ചേരാമംഗലത്ത് 34 ലിറ്റർ സ്പിരിറ്റും, 440 ലിറ്റർ സ്പിരിറ്റ് കലക്കിയ കള്ളും, രണ്ടു വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തൃശൂർ സ്വദേശികളായ മൂന്ന് പേർ പിടിയിലായി. അർജുൻ, വിഷ്‌ണു, ശ്യാം സുന്ദർ എന്നിവരാണ് പിടിയിലായത്. വാഹനങ്ങളിൽ ഒന്ന് കുഴൽമന്ദം റേഞ്ച് പരിധിയിലുള്ള ഷാപ്പുകളിൽ കള്ള് വിതരണം ചെയ്യാൻ പെർമിറ്റ് ഉള്ളതാണ്. തൃശൂരിലെ ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ് കൊണ്ട് വന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവർ കള്ളിൽ സ്‌പിരിറ്റിന് പുറമെ വീര്യം കൂട്ടുന്ന മറ്റ് പല പദാർത്ഥങ്ങളും ഉപയോഗിക്കാറുണ്ടെന്നും അന്വേഷണത്തിൽ നിന്നും മനസ്സിലായതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.