കേരളം

kerala

ETV Bharat / state

ആർഎസ്‌എസ്‌ പ്രവർത്തകന്‍റെ കൊലപാതകം: മുഖ്യസൂത്രധാരൻ പിടിയിൽ

കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പൊലീസിന്‍റെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

palakkad rss worker murder case main accused arrested  sanjith murder case  palakkad rss worker murder  ആർഎസ്‌എസ്‌ പ്രവർത്തകന്‍റെ കൊലപാതകം: മുഖ്യസൂത്രധാരൻ പിടിയിൽ  സഞ്ജിത്തിന്‍റെ കൊലപാതകം, എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍  എസ്‌ഡിപിഐ പ്രവർത്തകന്‍ പിടിയില്‍  എസ്‌ഡിപിഐ
ആർഎസ്‌എസ്‌ പ്രവർത്തകന്‍റെ കൊലപാതകം: മുഖ്യസൂത്രധാരൻ പിടിയിൽ

By

Published : Jan 24, 2022, 6:16 PM IST

പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പൊലീസിന്‍റെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് പദ്ധതികൾ രൂപീകരിച്ചതും ഹാറൂനാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഹാറൂണിനെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ എട്ടാം പ്രതി അബ്ദുൾ ഹക്കീമിന് കോടതി ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്നും ജില്ലാ പൊലീസ്‌ മേധാവി വ്യക്തമാക്കി.

also read: ആണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

2021 നവംബർ 15നാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം പാലക്കാട്‌ മെഡിക്കൽ കോളജിന്‌ സമീപം വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ 12 പേരെയാണ് പ്രതിചേർത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ഇവരെക്കൂറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും വരുംദിവസങ്ങളിൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details