പാലക്കാട്: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പാലക്കാട് ജില്ലയില്‍നിന്നും രണ്ടുപേരെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം സ്വദേശി അശ്വിന്‍, മണ്ണാര്‍ക്കാട് കാരാകുറുശ്ശി സ്വദേശി സനിഗ എന്നിവരാണ് നാടിന് അഭിമാനമായി മാറിയത്. കേരളത്തില്‍നിന്നും പരേഡില്‍ പങ്കെടുക്കാന്‍ 12 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. പരേഡിന് മുന്നോടിയായുള്ള ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സംഘം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
റിപ്പബ്ലിക് ദിന പരേഡിന് പാലക്കാട് നിന്നും അശ്വിനും സനിഗയും പങ്കെടുക്കും - REPUBLIC DAY
പരേഡിന് മുന്നോടിയായുള്ള ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സംഘം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
റിപ്പബ്ലിക് ദിന പരേഡിന് പാലക്കാട് നിന്നും അശ്വിനും സനിഗയും പങ്കെടുക്കും
പാലക്കാട് ഗവ.പോളി ടെക്‌നിക് കോളജിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥിയും നാഷനല്‍ സര്‍വീസ് സ്‌കീം വോളന്‍റിയറുമാണ് സനിഗ. സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെയാണ് പരേഡിനായി പരിഗണിച്ചത്. യൂണിവേഴ്‌സിറ്റി തലത്തില്‍ 64 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവര്‍ക്കായി തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നവംബര്‍ 26മുതല്‍ ഡിസംബര്‍ ആറുവരെ നടത്തിയ ക്യാമ്പില്‍ നിന്നാണ് 12പേരെ തെരഞ്ഞെടുത്തത്.