പാലക്കാട്: ജില്ലയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 118 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വന്ന രണ്ട് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
പാലക്കാട് 230 പേര്‍ക്ക് കൂടി കൊവിഡ് - covid update palakkad
സമ്പര്‍ക്കത്തിലൂടെ 108 പേര്‍ക്ക് രോഗം ബാധിച്ചു
പാലക്കാട് 230 പേര്‍ക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 297 പേര്‍ രോഗമുക്തരായി. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 4516 പേരാണ്. കൂടാതെ പാലക്കാട് ജില്ലക്കാര്‍ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 21 പേര്‍ കോഴിക്കോട്, 53 പേര്‍ തൃശൂര്‍, 36 പേര്‍ എറണാകുളം, 100 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.