കേരളം

kerala

ETV Bharat / state

പാലക്കാട്‌ 28 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു - palakkad

ജില്ലയില്‍ ഇതുവരെ 753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

പാലക്കാട്‌ 28 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  പാലക്കാട്‌  കൊവിഡ്‌ 19  covid cases  palakkad  covid 19
പാലക്കാട്‌ 28 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jul 11, 2020, 10:33 AM IST

പാലക്കാട്‌:ജില്ലയില്‍ വെള്ളിയാഴ്‌ച 28 പുതിയ കൊവിഡ്‌ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എട്ട് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഇതുവരെ 753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 504 പേര്‍ക്ക് രോഗം ഭേദമായി. 244 പേര്‍ ജില്ലക്കുള്ളിലും നാല്‌ പേര്‍ മറ്റ് ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു കൊവിഡ്‌ മരണമാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്‌. പരിശോധനക്കയച്ച 25,141 സാമ്പിളുകളില്‍ 21,808 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇനി 3,333 പേരുടെ ഫലം വരാനുണ്ട്. ജില്ലയില്‍ 68,179 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. ഇനി നിരീക്ഷണത്തിലുള്ളത് 12,637 പേരാണ്.

ABOUT THE AUTHOR

...view details