പാലക്കാട്:ജില്ലയിൽ ഇന്ന് 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 91 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം അറിയാത്ത 153 പേരും വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 2 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവരും ഇതിൽ ഉള്‍പ്പെടും.
പാലക്കാട് 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് കൊവിഡ് കേസുകൾ
4,659 സജീവ കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്
![പാലക്കാട് 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു palakkad covid cases palakkad covid tally palakkad covid news പാലക്കാട് കൊവിഡ് കണക്ക് പാലക്കാട് കൊവിഡ് കേസുകൾ പാലക്കാട് കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10049267-437-10049267-1609246840362.jpg)
പാലക്കാട് ഇന്ന് 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
379 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,659 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 21 പേര്‍ കോഴിക്കോട്, 62 പേര്‍ തൃശൂര്‍, 30 പേര്‍ എറണാകുളം, 109 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.