പാലക്കാട്: ജില്ലയിൽ ഇന്ന് 225 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 429 രോഗികൾ കൂടി കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
പാലക്കാട് 225 പോസിറ്റീവ് കേസുകൾ - Kerala corona cases
പാലക്കാട് ജില്ലയിലെ സജീവ കേസുകളുടെ എണ്ണം 6384 ആയി
1
ഉറവിടം അറിയാതെ രോഗബാധയുണ്ടായ 82 പേരും ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി വന്ന എട്ട് പേരും പുതിയ പോസിറ്റീവ് കേസുകളിൽ ഉൾപ്പെടുന്നു. രണ്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6384 ആയി.