പാലക്കാട് 135 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
258 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി.
പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 51 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 79 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ , ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടുന്നു. 258 പേര്‍ക്ക് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3982 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികളായ ഒരാള്‍ കോട്ടയം ജില്ലയിലും, 2 പേര്‍ ആലപ്പുഴയിലും, 16 പേര്‍ കോഴിക്കോടും, 48 പേര്‍ തൃശ്ശൂരും, 42 പേര്‍ എറണാകുളത്തും, 117 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.