പാലക്കാട് പ്രാദേശിക പഠന കേന്ദ്രങ്ങൾ ആരംഭിച്ചു - സമഗ്ര ശിക്ഷ കേരളം
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രാദേശിക പഠന കേന്ദ്രം പാലക്കാട്ടെ പുതൂരില്‍ ആരംഭിച്ചു.

പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രാദേശിക പഠന കേന്ദ്രം പുതൂരിൽ ആരംഭിച്ചു. പുതൂർ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലാണ് പഠനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽ കുമാർ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ പ്രസാദൻ, മുഹമ്മദ്, സുപ്രിയ, രാഹുൽ എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു.