കേരളം

kerala

ETV Bharat / state

കാലവർഷം കനക്കുന്നു; പാലക്കാട് രണ്ട് മരണം - പാലക്കാട് വാർത്തകൾ

ഓങ്ങല്ലൂർ സ്വദേശിയായ മച്ചിങ്ങൽതൊടി മൊയ്തീൻകുട്ടി (70), ചിറ്റൂർ കോഴിപ്പതി വില്ലേജ് സ്വദേശിയായ ലീലാവതി (50) എന്നിവരാണ് മരിച്ചത്.

palakkad rain updates  palakkad rain death  palakkad news  പാലക്കാട് മഴ വാർത്ത  പാലക്കാട് വാർത്തകൾ  പാലക്കാട് മഴ മരണം
കാലവർഷം കനക്കുന്നു; പാലക്കാട് രണ്ട് മരണം

By

Published : Aug 7, 2020, 10:49 PM IST

പാലക്കാട്: കാലവർഷക്കെടുതിയില്‍ ജില്ലയില്‍ മരണം രണ്ടായി. ഓങ്ങല്ലൂർ സ്വദേശിയായ മച്ചിങ്ങൽതൊടി മൊയ്തീൻകുട്ടി (70), ചിറ്റൂർ കോഴിപ്പതി വില്ലേജ് സ്വദേശിയായ ലീലാവതി (50) എന്നിവരാണ് മരിച്ചത്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ആലത്തൂർ താലൂക്കിലെ ഒരു വീട് പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു. മണ്ണാർക്കാട് താലൂക്കിൽ ഒരു വീട് പൂർണമായും 34 വീട് ഭാഗികമായും തകർന്നു. ചിറ്റൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിൽ വീടുകൾ ഭാഗികമായി തകർന്നു.

37.95 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.75 ഹെക്ടർ കൃഷിനാശവും ജില്ലയില്‍ ഉണ്ടായി. നെന്മാറ- നെല്ലിയാമ്പതി റോഡിൽ ചില ഭാഗങ്ങൾ തകർന്നു. പാലക്കാട് - പെരിന്തൽമണ്ണ, കുമരംപുത്തൂർ- ഒലിപ്പുഴ,തൃത്താല -വി കെ കടവ്- പട്ടാമ്പി കോസ് വേ റോഡുകളിൽ മരം വീണു. പറളി കോസ്‌വേ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ആലത്തൂരിൽ ഒരു ക്യാമ്പ് കൂടി തുറന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് താലൂക്കിൽ രണ്ട് ക്യാമ്പ് തുറന്നിരുന്നു. മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ ഗവൺമെന്‍റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ നിലവിലുണ്ടായിരുന്നത്. മണ്ണാർക്കാട് താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 34 പേരാണ് ഉള്ളത്. ആലത്തൂരിൽ പാറശ്ശേരി അംഗനവാടിയിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരുമുണ്ട്.

ABOUT THE AUTHOR

...view details