കേരളം

kerala

ETV Bharat / state

പാലക്കാട് മെമു ഷെഡ് നവീകരണ പ്രവൃത്തി പൂർത്തിയായി

14 കോടി രൂപയുടെ പദ്ധതി രണ്ട്‌ വർഷം കൊണ്ടാണ്‌ പൂർത്തിയാക്കിയത്.

പാലക്കാട് റെയിൽവേയുടെ മെമു ഷെഡ് നവീകരണ പ്രവർത്തികൾ പൂർത്തിയായി  latest palakkad
പാലക്കാട് റെയിൽവേയുടെ മെമു ഷെഡ് നവീകരണ പ്രവർത്തികൾ പൂർത്തിയായി

By

Published : Sep 10, 2020, 7:52 PM IST

Updated : Sep 10, 2020, 8:20 PM IST

പാലക്കാട്: റെയിൽവെ മെമു ഷെഡ് നവീകരണ പ്രവർത്തികൾ പൂർത്തിയായി. 14 കോടി രൂപയുടേതാണ്‌ പദ്ധതി. നിലവിൽ ഷെഡിൽ 12 റേക്കുകൾ അറ്റകുറ്റപണികൾ നടത്താം. വരും നാളുകളിൽ പ്രവൃത്തികൾ വർധിപ്പിക്കാനാണ് തീരുമാനം. 2018 ലാണ് പാലക്കാട് മെമു ഷെഡിന്‍റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയില്‍ രണ്ടു വർഷം കൊണ്ടാണ്‌ ഷെഡിന്‍റെ നവീകരണം പൂർത്തിയാക്കിയത്. നേരത്തെ മെമു ഷെഡിൽ എത്തുന്ന വണ്ടിയിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് ഒരു റേക്കിന് എട്ടു മണിക്കൂർ സമയം ആവശ്യമായിരുന്നെങ്കിൽ, നവീകരണം പൂർത്തിയായതോടെ പ്രവൃത്തികൾ നാലുമണിക്കൂർ കൊണ്ട് ചെയ്യാനാവും എന്നതാണ് പ്രത്യേകത.

പാലക്കാട് മെമു ഷെഡ് നവീകരണ പ്രവൃത്തി പൂർത്തിയായി
സർവീസ് നടത്തുന്ന ഓരോ വണ്ടിയും 15 ദിവസത്തിൽ ഒരിക്കൽ പരിശോധന നടത്തണം. ബ്രോക്ക് അഡ്‌ജസ്റ്റ്‌മെന്‍റ്‌, ഓയിൽ ചേഞ്ച്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പരിശോധന എന്നിവയാണ് ഷെഡിൽ നടക്കുക. നിലവിൽ 14 കോടി രൂപക്ക് നവീകരണം പൂർത്തിയാക്കിയ ഷെഡിന് പുറമേ 12- കോച്ചുകളുടെ നിർമാണത്തിനും റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ട്. ഹെവി ലിഫ്റ്റിംഗ് - ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പുതുതായി നിർമിക്കുന്ന ഷെഡിൽ ഉണ്ടാവുക. നിലവിൽ എറണാകുളം, ഷൊർണൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലേക്ക് നാലു മെമു സര്‍വ്വീസുകളാണ്‌ പാലക്കാട്‌ നിന്നുള്ളത്.
Last Updated : Sep 10, 2020, 8:20 PM IST

For All Latest Updates

ABOUT THE AUTHOR

...view details