അറ്റകുറ്റപണികൾക്കായി പാലക്കാട് റെയില്‍വേ ഗേറ്റ് അടയ്ക്കും
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് റെയില്‍വേ ഗേറ്റ് അടയ്ക്കുക
അറ്റകുറ്റപണികൾക്കായി പാലക്കാട് റെയില്‍വേ ഗേറ്റ് അടയ്ക്കും
പാലക്കാട്:അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കാവില്‍പ്പാട് കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്‍റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വിക്ടോറിയ കോളജ് വഴി തിരിഞ്ഞുപോകണം.