പാലക്കാട്:തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് തേങ്ങയില്‍ വെച്ച പടക്കം കടിച്ചാണെന്ന് പ്രതിയുടെ മൊഴി. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണ സംഘം പ്രതിയായ കോട്ടോപ്പാടം പഞ്ചായത്തിലെ ചളിക്കൽ ഒതുക്കുംപുറം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി വിൽസണെ അറസ്റ്റ് ചെയ്യതത്.
തേങ്ങയില്‍ പടക്കം വെച്ചാണ് ആനയെ കൊന്നതെന്ന് പ്രതിയുടെ മൊഴി
വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണ സംഘം പ്രതിയായ കോട്ടോപ്പാടം പഞ്ചായത്തിലെ ചളിക്കൽ ഒതുക്കുംപുറം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി വിൽസണെ അറസ്റ്റ് ചെയ്യതത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തേങ്ങയ്ക്കുള്ളിൽ പടക്കം ഒളിപ്പിച്ചാണ് കെണി വെച്ചതെന്ന് വിൽസൺ മൊഴി നൽകിയത്. പന്നിയെ പിടിക്കാനായിരുന്നു വനത്തിനുള്ളിൽ കെണി വെച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. ഇയാള്‍ കാട്ടുമൃഗങ്ങളെ പിടികൂടി അതിന്‍റെ മാംസം വില്പന നടത്താറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ എസ്റ്റേറ്റ് ഉടമകളായ അബ്ദുൾ കരീമും മകൻ റിയാസുദ്ദീനുമാണ് മറ്റു പ്രതികൾ.
ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിൽസന്‍ പടക്കം നിര്‍മിച്ച എസ്റ്റേറ്റിലെ ഷെഡിൽ കൊണ്ടുപോയി തെളിവെടുത്തു. ഇവിടെ നിന്നും പടക്കം നിർമിക്കാനുള്ള സാമഗ്രികൾ കണ്ടെത്തി. പടക്കം കൊണ്ടു വെച്ച വനമേഖലയിലും വിൽസനെ എത്തിച്ച് തെളിവെടുത്തു. മെയ് 12 നാണ് ആനയ്ക്ക് സ്ഫോടനമേറ്റതെന്നാണ് വനം വകുപ്പ് പറയുന്നത്. ഇയാൾക്കെതിരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരവും അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും കേസെടുത്തു.