പാലക്കാട് : തുടർച്ചയായ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ പൊലീസ് ക്യാമ്പ് ചെയ്യും. ഉത്തരമേഖല ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിരുന്നു. കെഎപി ഒന്ന്, രണ്ട് ബറ്റാലിയനുകളിൽ നിന്നുള്ള മൂന്ന് കമ്പനികളിലായി 275 പൊലീസുകാരെ അധികം വിന്യസിച്ചു.
പാലക്കാട്ട് എഡിജിപി ക്യാംപ് ചെയ്യും ; കൂടുതൽ പൊലീസിനെ വിന്യസിച്ചു - പാലക്കാട് പൊലീസിനെ വിന്യസിച്ചു
കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്
പാലക്കാട് എഡിജിപി ക്യാംപ് ചെയ്യും; കൂടുതൽ പൊലീസിനെ വിന്യസിച്ചു
Also Read: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു
സ്ഥിതി വിലയിരുത്തി കൂടുതൽ പൊലീസിനെ വിന്യസിക്കും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്‌പർദ്ധ വളർത്തുകയും സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്‌മിൻമാർക്കെതിരെയും നടപടിയുണ്ടാകും.