പാലക്കാട്: ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെയും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാത്തവരെയും പിടികൂടുന്നതിനായി ഡ്രോണ്‍ നിരീക്ഷണമാരംഭിച്ച് പാലക്കാട് ജില്ലാ പൊലീസ്. ഇതിനായി നാല് ഡ്രോണുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപയോഗിക്കുക. ഡ്രോണ്‍ നിരീക്ഷണത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് നിർവഹിച്ചു.
ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടിക്കാന്‍ ഡ്രോൺ
പാലക്കാട്ടെ അതിർത്തി പ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും
ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടിക്കാന്‍ ഡ്രോൺ
കാട്ടുവഴികളിലൂടെ സംസ്ഥാന അതിർത്തികൾ ലംഘിച്ച് പലരും ജില്ലയിലേക്ക് കടന്നുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശനിയാഴ്‌ച മുതല്‍ അതിർത്തി പ്രദേശങ്ങളായ വാളയാറും മീനാക്ഷിപുരവുമടക്കമുള്ള സ്ഥലങ്ങളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും.
Last Updated : Apr 3, 2020, 4:11 PM IST