പാലക്കാട്: പത്തു വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി അതിവേഗ പോക്‌സോ കോടതി. തിരുവേഗപ്പുറ മാമ്പറ്റ വീട്ടിൽ ഇബ്രാഹിമിനെയാണ്(40) കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരയ്‌ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായുള്ള 64 വർഷത്തെ ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
10 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ബന്ധുവായ പ്രതിക്ക് 64 വർഷം കഠിന തടവ് - പട്ടാമ്പി അതിവേഗ പോക്‌സോ കോടതി
പത്ത് വയസകാരനെ ബന്ധുവായ പ്രതി താമസിച്ചിരുന്ന ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
10 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ബന്ധുവായ പ്രതിക്ക് 64 വർഷം കഠിന തടവ്
2020 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. പത്ത് വയസകാരനെ ബന്ധുവായ ഇബ്രാഹിം താമസിച്ചിരുന്ന ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൊപ്പം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് എസ്ഐ എം.ബി രാജേഷ് ആണ്.
പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിചാരണ ചെയ്‌തു. 20 രേഖകൾ ഹാജരാക്കി. ജഡ്‌ജി സതീഷ് കുമാർ വിധി പറഞ്ഞ കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.