പാലക്കാട്:ജില്ല പഞ്ചായത്തിന് കീഴിലെ പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കൊവിഡില്‍ അടച്ചിട്ട വിദ്യാലയങ്ങൾ പുനഃരാരംഭിച്ച ശേഷം പ്രഭാത ഭക്ഷണം വിതരണം നടന്നില്ലെന്നാണ് പരാതി. വിദ്യാർഥികൾക്ക് വലിയ ആശ്വാസമായിരുന്ന പദ്ധതിയാണ് മുടങ്ങിയത്.
വിദ്യാലയങ്ങളിലെത്താന്‍ ദൂരം കൂടുതലുള്ള പലരും പ്രാതൽ ഒഴിവാക്കുന്നത് പതിവാണ്. ഇങ്ങനെയെത്തുന്ന കുട്ടികളിൽ ചിലർ തലകറങ്ങി വീഴുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് ആവശ്യം ശക്തമായത്. എന്നാല്‍, ഈ അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കാൻ സാധ്യതയില്ല എന്നു കണ്ട്, ഫണ്ട് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചെന്നാണ് ജില്ല പഞ്ചായത്ത് നൽകുന്ന വിശദീകരണം.