പാലക്കാട് :ജില്ലയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി ഡി.ജി.പി അനില്‍കാന്ത്. ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലീസ് അസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തില്‍, എല്ലാ ജില്ലകളിലേക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. യോഗം പാലക്കാട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി.
സംസ്ഥാന വ്യാപകമായി സ്വീകരിക്കേണ്ട നടപടികളും യോഗം നിര്‍ദേശിച്ചു. പാലക്കാട്ട് സുരക്ഷ വര്‍ധിപ്പിക്കും. എ.ഡി.ജി.പി വിജയ് സാഖറെ ശനിയാഴ്‌ച (ഏപ്രില്‍ 16) വൈകുന്നേരം പാലക്കാട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അവിടെ ക്യാമ്പ് ചെയ്‌താകും ഇത്. മൂന്ന് കമ്പനി പൊലീസിനെ പ്രത്യേകമായി പാലക്കാട്ട് വിന്യസിച്ചിട്ടുണ്ട്.