പാലക്കാട്:കഴിഞ്ഞ ഒരു വർഷത്തോളമായി മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് പാലക്കാട് നഗരസഭാ സമുച്ചയം. റോബിൻസൺ റോഡിൽ നിന്നും നഗരസഭയിലേക്കുള്ള വഴിയുടെ ഇരുവശവുമാണ് മാലിന്യം കുമിഞ്ഞു കൂടിയിരിക്കുന്നത്. സംസ്‌കരിക്കാനെന്ന പേരിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്ലക്‌സ് നിരോധനം മൂലം ശേഖരിച്ച ഫ്ലക്‌സ് ബോർഡുകളുമാണ് നഗരസഭയുടെ പിൻഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്.
പാലക്കാട് നഗരസഭാ സമുച്ചയത്തിന് സമീപം മാലിന്യക്കൂമ്പാരം
സംസ്‌കരിക്കാനെന്ന പേരിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭയിലേക്കുള്ള വഴിയുടെ ഇരുവശവും കൂട്ടിയിട്ടിരിക്കുകയാണ്
പാലക്കാട്
വീടുകളിൽ നിന്നും നേരിട്ട് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ ഒരുങ്ങുന്നതായി അവകാശപ്പെടുന്ന നഗരസഭാ നേതൃത്വം കൺമുന്നിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ അനാസ്ഥ കാണിക്കുന്നതിൽ നാട്ടുകാരും അമർഷത്തിലാണ്.