കേരളം

kerala

ETV Bharat / state

സമയം കഴിഞ്ഞു, പാലക്കാട് നഗരസഭയില്‍ ഏഴ്‌ പദ്ധതികൾ പിൻവലിച്ചു: 'അമൃത് പദ്ധതി' പാളിയെന്ന് പ്രതിപക്ഷം - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത

നഗരസഭ യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്‌മിതേഷിന്‍റെ വിമർശനം വിരൽചൂണ്ടുന്നത് അമൃത് നടത്തിപ്പിലെ അപാകതയിലേക്കാണെന്ന് പ്രതിപക്ഷം പറയുന്നു. 27 റോഡുകളുടെ നിർമാണം ഇത്തരത്തിൽ പണി തീരാതെ കിടക്കുന്നതായും പരാതിയുണ്ട്.

palakkad muncipality  bjp  amrith project  muncipality development  latest news in palakkadu  latest news today  പൂര്‍ത്തിയാക്കാനാവാതെ പിന്‍വലിച്ചത് ഏഴ്‌ എണ്ണം  ബിജെപി  അമൃത് പദ്ധതി  അഴുക്കുചാൽ നിർമാണം  ബസ് ഷെൽട്ടറുകൾ  മലിനജല പ്ലാന്‍റുകൾ  പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പൂര്‍ത്തിയാക്കാനാവാതെ പിന്‍വലിച്ചത് ഏഴ്‌ എണ്ണം; പാതി വഴിയിലായി ബിജെപി ഭരണസമിതിയുടെ 'അമൃത് പദ്ധതി'

By

Published : Dec 19, 2022, 3:05 PM IST

പാലക്കാട്:പാലക്കാട് നഗരസഭയിൽ പൂർത്തിയാക്കാനാകാതെ ഏഴ്‌ പദ്ധതികൾ പിൻവലിച്ചതായി ആരോപണം. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെയാണ് അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പദ്ധതികൾ പിൻവലിക്കുന്നത്. പദ്ധതികൾ പിൻവലിക്കുന്നതും ഇഴഞ്ഞുനീങ്ങുന്നതും നഗരസഭയുടെ ഗ്രേഡിങ്ങിന് കുറവുണ്ടാകുമെന്നും ആക്ഷേപമുണ്ട്.

സുന്ദരം കോളനിയിൽ 800 കിലോലിറ്റര്‍ ശേഷിയിലും ജില്ല ആശുപത്രിയിൽ 250 കിലോലിറ്റർ ശേഷിയിലും സ്ഥാപിക്കാൻ ലക്ഷ്യമിട്ട മലിനജല പ്ലാന്‍റുകൾ, പിഎംജി ഹയർ സെക്കൻഡറി സ്‌കൂളിന്‌ മുന്നിൽ നടപ്പാലം, കൽപ്പാത്തി പുഴയോട്‌ ചേർന്നുള്ള തുടർ നടപ്പാത, കരീംനഗർ പുളിഞ്ചുവട്, മേട്ടുപ്പാളയം സ്ട്രീറ്റ് എന്നിവിടങ്ങളിലെ രണ്ടാംഘട്ട അഴുക്കുചാൽ നിർമാണം, ബസ് ഷെൽട്ടറുകൾ എന്നീ പദ്ധതികളാണ്‌ നഗരസഭ പിൻവലിച്ചത്.

മലിനജലം സംസ്‌കരിക്കാനുള്ള പ്ലാന്‍റുകളുടെ നിർമാണം പിൻവലിച്ചത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതികൾ പിൻവലിക്കുന്നത് വഴി 13 കോടി രൂപ നഗരസഭയ്‌ക്ക്‌ നഷ്‌ടമാകുമെന്നാണ് കണക്കുകൾ. മാർച്ച്‌ 31നകം തുടങ്ങാൻ കഴിയാത്തതാണ്‌ പദ്ധതികൾ പിൻവലിക്കാൻ കാരണം.

അതേസമയം 220 കോടിയുടെ അമൃത് പദ്ധതിയിലെ 150 പദ്ധതികളിൽ 143 എണ്ണവും പൂർത്തിയാക്കിയെന്നാണ് ബിജെപി ഭരിക്കുന്ന നഗരസഭയുടെ അവകാശവാദം. നഗരശുചീകരണം, ഗതാഗതം, കുടിവെള്ള വിതരണം, പ്രളയജല നിർമാർജനം, സൗന്ദര്യവൽക്കരണം എന്നീ വിഭാഗങ്ങളില്‍ വിവിധ പദ്ധതികൾ പൂർത്തിയായതായി ബിജെപി ഭരണസമിതി പറയുന്നു. കഴിഞ്ഞദിവസം ചേർന്ന നഗരസഭ യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്‌മിതേഷിന്‍റെ വിമർശനം വിരൽചൂണ്ടുന്നത് അമൃത് നടത്തിപ്പിലെ അപാകതയിലേക്കാണെന്ന് പ്രതിപക്ഷം പറയുന്നു. 27 റോഡുകളുടെ നിർമാണം ഇത്തരത്തിൽ പണി തീരാതെ കിടക്കുന്നതായും പരാതിയുണ്ട്.

ABOUT THE AUTHOR

...view details