പാലക്കാട്:മദ്യവും മയക്കുമരുന്നും നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പതിനാല് പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് പോക്സോ കേസ് രജിസ്‌റ്റർ ചെയ്‌തു. നാല് ജില്ലകളിലായി 14 പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ജൂൺ 21 മുതൽ ഓഗസ്‌റ്റ് നാലുവരെയാണ് പീഡനം നടന്നത്. പീഡനം നടന്ന അതത് പൊലീസ് സ്‌റ്റേഷനിലേക്ക് കേസുകൾ കൈമാറാനാണ് തീരുമാനം.
മദ്യവും മയക്കുമരുന്നും നല്‍കി പീഡനം: പതിനാല് പേര്‍ക്കെതിരെ പോക്സോ കേസ് - പൊലീസ്
പാലക്കാട് പതിനേഴുകാരിയെ മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ച പതിനാല് പേര്‍ക്കെതിരെ പോക്സോ കേസ് രജിസ്‌റ്റർ ചെയ്‌തു
മദ്യവും മയക്കുമരുന്നും നല്‍കി പീഡനം: പതിനാല് പേര്‍ക്കെതിരെ പോക്സോ രജിസ്‌റ്റർ ചെയ്‌തു
മദ്യം, എംഡിഎംഎ, കഞ്ചാവ് എന്നിവ നൽകിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. ഒരു മാസം മുമ്പാണ് വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയിൽ അമ്മ നൽകിയ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തിയത്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി.