പാലക്കാട്:വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബന്ധു വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറയിൽ ശനിയാഴ്‌ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കിഴക്കേത്തറ സ്വദേശിനി സുശീലയ്‌ക്കാണ് (49) വെട്ടേറ്റത്. ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ജയദേവന്‍ (57) വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സുശീലയെ ജയദേവൻ വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ കൈയിൽ കരുതിയിരുന്ന വിഷം കഴിച്ചു. തലയ്‌ക്കും കഴുത്തിനും പരിക്കേറ്റ സുശീല ആലത്തൂർ സ്വകാര്യ ആശുപത്രിയിലും ജയദേവൻ ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.