പൗരത്വ നിയമ ഭേദഗതിക്കെതിരായി പാലക്കാട് എൽ ഡി എഫ് പ്രതിഷേധം - Palakkad LDF Protest Coalition
മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാനുള്ള അജണ്ടയാണ് ബിജെപിക്കെന്നും പി രാജീവ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി പാലക്കാട് എൽ ഡി എഫ് പ്രതിഷേധ കൂട്ടായ്‌മ
പാലക്കാട്:പൗരത്വം ഭേദ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് പാലക്കാട് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്‌തു. മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാനുള്ള അജണ്ടയാണ് ബിജെപിക്കെന്നും പി രാജീവ് പറഞ്ഞു. സിപിഐ ദേശിയ കൗൺസിലംഗം കെ ഇ ഇസ്മയിൽ, സി പി എം ജില്ല സെക്രട്ടറി സി കെ രാജേന്ദ്രൻ, കെ വി വിജയദാസ് എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.
Last Updated : Dec 19, 2019, 9:20 PM IST