പാലക്കാട്: ജില്ലയിലെ മലയോര മേഖലയില്‍ ചൊവ്വാഴ്‌ച (ജൂണ്‍ 21) എല്‍.ഡി.എഫ് ഹര്‍ത്താല്‍. സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഹര്‍ത്താല്‍. അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങിയ 14 വില്ലേജുകളിലാണ് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ എല്‍.ഡി.എഫിന്‍റെ ഹര്‍ത്താല്‍.
പാല്‍, പത്രം, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നൊഴിവാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ അതിജീവന സദസുകളും നടത്തി.