കേരളം

kerala

മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യമപ്രവർത്തകനെ തടയാന്‍ ശ്രമം ; വനംവകുപ്പ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം

By

Published : Feb 6, 2022, 10:55 PM IST

സംഭവം അട്ടപ്പാടി ഗൂളിക്കടവില്‍ ശനിയാഴ്‌ച

journalist against forest officer  Palakkad todays news  പാലക്കാട് ഇന്നത്തെ വാര്‍ത്ത  മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യപ്രവർത്തകനെ വിലക്കാന്‍ ശ്രമം  വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ മാധ്യമപ്രവര്‍ത്തകന്‍
മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യപ്രവർത്തകനെ വിലക്കാന്‍ ശ്രമം; വാക്കുതര്‍ക്കം, ആരോപണം

പാലക്കാട് :മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യപ്രവർത്തകനെ തടയാന്‍ ശ്രമിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന്‍. അട്ടപ്പാടി ഗൂളിക്കടവില്‍ ശനിയാഴ്‌ചയാണ് സംഭവം. മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ, പ്രാദേശിക ചാനലിൻ്റെ മാനേജിങ് ഡയറക്‌ടറായ ബേസിൽ പി ദാസിനെയാണ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചത്.

ഇത് വകവച്ചുകൊടുക്കാതെ ബേസിൽ ചിത്രീകരണം തുടര്‍ന്നതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും അശാസ്ത്രീയമായ രീതിയിൽ ചവണ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയതെന്നും ബേസില്‍ പറയുന്നു. 'കേരളത്തിലെ പാമ്പുകൾ' എന്ന ഫേസ്‌ബുക്ക് പേജിൽ ബേസിൽ ദൃശ്യം പോസ്റ്റുചെയ്‌തതോടെ വൈറലായി.

മൂർഖനെ പിടികൂടുന്നത് ചിത്രീകരിച്ച മാധ്യപ്രവർത്തകനെ വിലക്കാന്‍ ശ്രമിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന്‍

ALSO READ:അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന

തെറ്റ് പുറത്ത് വരാതിരിക്കാനാണ് വീഡിയോ എടുക്കുന്നത് തടഞ്ഞതെന്നാണ് പോസ്റ്റുകൾക്ക് കീഴിൽ ചിലരുടെ പ്രതികരണം. വനം വകുപ്പ് ഉദ്യോഗസ്ഥനെ അനുകൂലിച്ച് കൊണ്ടും ചിലർ കമൻ്റുകളിൽ രംഗത്തെത്തി. അതേസമയം, വന്യജീവികളെ ചിത്രീകരിക്കുന്നത് നിയമപരമായി കുറ്റകരമായതിനാലാണ് ചിത്രീകരണം തടഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ വാദം.

ABOUT THE AUTHOR

...view details