പാലക്കാട്:ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ആണ് സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 25 ഡിഗ്രിയും ആർദ്രത 38 ശതമാനവുമാണ്. ജില്ലയില്‍ വെള്ളിയാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെ തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മലമ്പുഴ അണക്കെട്ട് പരിസരത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയില്‍ ചൂട് കനത്തു; താപനില 41 ഡിഗ്രി സെല്‍ഷ്യസ് - palakkad district news
കോഴിക്കോട് ഉഷ്‌ണതരംഗം ഉണ്ടാവാമെന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.
പാലക്കാട് ജില്ലയില്‍ ചൂട് കനത്തു; താപനില 41 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട് ഉഷ്‌ണതരംഗം ഉണ്ടാവാമെന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. അതിനാല്‍ തന്നെ ജില്ലയിലെ താപനില വീണ്ടും ഉയർന്നേക്കാന്‍ സാധ്യതയുണ്ട്.